സർവ്വം സഹ!
ക്രൂരതയെന്തിനീ മർത്യ ഹൃദയങ്ങളിൽ?
കൊടുങ്കാറ്റിലുലയും നൌകപോൽ
ചഞ്ചലമാകുന്നു സ്നേഹബന്ധങ്ങളും
അവിവേകത്തിമിരത്താലന്ധകാര
ത്തിലമരുമീ ലോകത്തിൽ;
കാണുന്നില്ലാരുമന്യോന്യമെങ്കിലും.
എങ്ങും മുഴങ്ങുന്ന വെല്ലിവിളികളും
സ്ഫോടന പരമ്പരകളേറുമീ മണ്ണിൽ
പൈതങ്ങൾ നിണത്താൽ ദാഹം തീർക്കുന്നു
മജ്ജയും മാംസവും പശിക്കായ് ഭുജിക്കുന്നു,
ആരുമില്ലിന്നിവിടെച്ചോദിപ്പാൻ
ചോദിക്കേണ്ടവർ പൊയ്മുഖമണിഞ്ഞീടുന്നു
ചേരിത്തിരിവുകളിലധിഷ്ഠിതമാം ലോകം
രാഷ്ട്രീയക്കുരുതിക്കു സാക്ഷ്യം വഹിക്കുന്നു
പട്ടിണിമരണങ്ങളേറെയുണ്ടെങ്കിലും
ദാരിദ്ര്യനിർമ്മാർജ്ജനത്തിനാരുമില്ല
സർവ്വം സഹയായ് നിൽക്കുമീ ഭൂമിയും
പിളരാനായ് കാത്തു കഴിഞ്ഞിടുന്നു.
ബൂലോകത്തേക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്പ്...
ReplyDeleteഎല്ലാപേരുടെയും സ്നേഹവും, പ്രോത്സാഹനവും ഉണ്ടാവണം...
നന്ദി...
ബൂലോകത്തേക്ക് സ്വാഗതം കവിത നന്നായിരിക്കുന്നു എഴുത്ത് തുടരുക
ReplyDeleteസ്വാഗതം...
ReplyDeleteബൂലോകത്തേയ്ക്ക് സ്വാഗതം.
ReplyDeleteബൂലോകത്തേയ്ക്ക് സ്വാഗതം....
ReplyDeleteസ്വാഗതം....
ReplyDeleteഎഴുതിത്തെളിയട്ടെ
സ്വാഗതം, നന്നായിട്ടുണ്ട്...തുടരൂ...
ReplyDeleteആശംസകൾ...
സ്വാഗതം കൂട്ടുകാരാ,
ReplyDeleteനല്ല ഹെഡര്‍. നല്ല എഴുത്ത്. ഉള്‍ക്കാഴ്ചയോടെ എഴുതുക, സ്നേഹത്തിന്റെ ഭാഷ വശമാക്കുക, ബൂലോകത്തിന് മാറ്റു കൂട്ടുക
ആശംസകളോടെ
ബൂലോഗത്തേയ്ക്ക് സ്വാഗതം!!!
ReplyDeleteസഹജീവികളുടെ നന്മയാണ്കൊടിയുടെ.നിറത്തേക്കള്.....ഇസങ്ങളുടെ കുതന്ത്രങ്ങളേക്കാള് ഇന്ന് ആവശ്യമെന്ന തിരിച്ചറിവ്!!
നന്നായിരിയ്ക്കുന്നു!
എല്ലാ ആശംസകളും !!!
ബൂലോകത്തിലേക്ക് സ്വാഗതം
ReplyDeleteആശംസകള്‍
ഇനിയും എഴുതുക
സ്വാഗതം ,
ReplyDeleteതുടക്കം നന്നായിരിക്കുന്നു .
ഒരുപാട് എഴുതു......
എല്ലാ ആശംസകളും
ഒരു ഭാഗത്ത് അശാന്തിയുടെ കുരുതിക്കളങ്ങള്‍. ഒരുഭാഗത്ത് ഭക്തി - വിശ്വാസങ്ങളുടെ ആരവങ്ങള്‍. ഭൂമി എത്ര കാലം സഹിക്കും? കൊള്ളാം... നല്ല തുടക്കം .
ReplyDelete