Thursday, August 12, 2010

ബന്ധിതർ ...

ചക്രങ്ങള്‍ വിരാജിയ്ക്കും നഗരത്തിരക്കില്‍ -
നിന്നൊരിറ്റു പച്ചത്തുരുത്തിനായെത്തിയാ-
കനകക്കുന്നില്‍ നെറുകയില്‍ ‍;
കണ്ടതോ കരളലിയിക്കും കാഴ്ചയായ്















മോദിക്കും
ജനത്തിന് കാണിക്കയെന്നപോല്‍
അശരണരാം കാലികള്‍; മിണ്ടാപ്രാണികള്‍
വിശപ്പും ദാഹവുമേറിത്തളര്‍ന്നും, ദിനരാത്രങ്ങളെണ്ണിയും


സ്വന്തം വിസര്‍ജ്യത്തിലുരുണ്ടും പിണഞ്ഞും,
അസ്വസ്ഥമായുച്ചത്തില്‍ മുരടനക്കിയും,
അംഗവിക്ഷേപത്താലാക്രോശിച്ചും

നിസ്സഹായരായ് വിലപിക്കുന്നിവര്‍ക്കോ
വോട്ടില്ല, രാഷ്ട്രീയപ്പാര്‍ട്ടിയില്ല,
പ്രതിഷേധമറിയിക്കാന്‍ ഹര്‍ത്താലുമില്ല
വഴിയോരത്ത് കൊടിപിടിക്കില്ലിവര്‍ ‍, പകരം

ചാട്ടവാറിനാല്‍ മുന്‍പേ ഗമിക്കുന്നു
അലംബഹീനര്‍ക്കേവര്‍ക്കുമീ ലോകം‌
ദുഃഖങ്ങളാവോളം സമ്മാനമേകുന്നു
ഇതിനൊരറുതിവരുത്തുവാന്‍ നമ്മള്‍
അണിചേരുമോ വിദൂരത്തിലെങ്കിലും.......
============================
തിരുവനന്തപുരത്ത് നഗരമദ്ധ്യത്തില്‍ കനകക്കുന്നു കൊട്ടാരത്തില്‍ ഈയിടെ നടന്ന കന്നുകാലിപ്രദര്‍ശനം ശരിക്കും മൃഗങ്ങള്‍ക്ക് പീഡനമായി. കൊടും ചൂടില്‍, കൊമ്പു തുളച്ച് ചങ്ങലയിട്ട മുട്ടനാടും, സ്വന്തം വിസര്‍ജ്യത്തില്‍ കഴിയേണ്ടിവന്ന നായയും, ദിവസങ്ങളോളം ചെറിയ കൂട്ടിലടച്ച കോഴികളുംദയനീയ കാഴ്ചയായി. മനോഹരമായ , എറ്റവും വൃത്തികെട്ട, ദുര്‍ഗന്ധം നിറഞ്ഞകാലിത്തൊഴുത്തിനേക്കാള്‍ ശോചനീയമായി.....

15 comments:

  1. അലംബഹീനര്‍ക്കേവര്‍ക്കുമീ ലോകം‌
    ദുഃഖങ്ങളാവോളം സമ്മാനമേകുന്നു.....

    ReplyDelete
  2. നന്നായിരിക്കുന്നു ഷിജി.

    ആശംസകൾ

    ReplyDelete
  3. പ്രതികാരം കൊള്ളാം, പക്ഷെ അല്പം കൂടി മിനുക്കാമായിരുന്നു ആശംസകള്‍

    ReplyDelete
  4. പാവം മിണ്ടാപ്രാണികള്‍!, അതും സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ തന്നെ,തലസ്ഥാനത്ത്. മനേകാ ഗാന്ധി ഇടപെട്ടിരുന്നല്ലോ, എന്തായി?

    ReplyDelete
  5. "നിസ്സഹായരായ് വിലപിക്കുന്നിവര്‍ക്കോ
    വോട്ടില്ല, രാഷ്ട്രീയപ്പാര്‍ട്ടിയില്ല,
    പ്രതിഷേധമറിയിക്കാന്‍ ഹര്‍ത്താലുമില്ല
    വഴിയോരത്ത് കൊടിപിടിക്കില്ലിവര്‍ ‍"

    പ്രതികരിക്കാന്‍ സാധിക്കാതെ മിണ്ടാപ്രാണികള്‍...
    ദയനീയം !

    ReplyDelete
  6. നന്നായിരിക്കുന്നു

    ReplyDelete
  7. ഇതിനൊരറുതിവരുത്തുവാന്‍ നമ്മള്‍
    അണിചേരുമോ ???
    ആശയം നന്നായി...രചനയുടെ പൂര്‍ണ്ണത യ്ക്കുവേണ്ടി പരിശ്രമിക്കുക.
    എല്ലാനന്മകളും നേരുന്നു

    ReplyDelete
  8. കവിത കുറച്ചു കൂടി തേച്ചു മിനുക്കി എങ്കില്‍ ...........

    ഇത് പോലെ ഉള്ള പ്രതികാരങ്ങള്‍ ...................

    ReplyDelete
  9. നന്നായിട്ടുണ്ട് ...

    ReplyDelete
  10. ആ , ചാട്ടവാറടി എന്റെ വകുപ്പിനു മേലെയാണെങ്കിലും
    കവിത നന്നായിരിക്കുന്നു.

    ReplyDelete
  11. വായില്ലാ ജീവനുകൾക്കായ്‌ ഒരു വാക്ക്‌..നന്നയ്‌ വിഷയവും കവിതയും

    ReplyDelete
  12. ചാട്ടവാറിനാല്‍ മുന്‍പേ ഗമിക്കുന്നു
    അലംബഹീനര്‍ക്കേവര്‍ക്കുമീ ലോകം‌
    ദുഃഖങ്ങളാവോളം സമ്മാനമേകുന്നു
    ഇതിനൊരറുതിവരുത്തുവാന്‍ നമ്മള്‍
    അണിചേരുമോ വിദൂരത്തിലെങ്കിലും....


    ഇനിയും തുടരുക..
    ആശംസകളോടെ..

    ReplyDelete